Malappuram ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് അപകടം; യാത്രക്കാരെ പുറത്തെടുത്തത് ബസ് പൊളിച്ച്

malappuram tree falls on moving private bus passengers rescued by dismantling the bus

Malappuram: മലപ്പുറം വണ്ടൂർ പുളിയാക്കോട് സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. വഴിയരികിലെ ആൽമരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്. ബസിന്‍റെ ഒരു ഭാഗം ഏറെ കുറെ തകര്‍ന്ന നിലയിലാണ്. പൊലീസും അഗ്നിസുരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ബസില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തില്‍ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്.     Malappuram: A private bus met with an […]

Mukkam ആംബുലൻസ് നിധിയിലേക്ക് സഹായം നൽകി വ്യാപാരികൾ

merchants contribute to mukkam ambulance fund

Mukkam: അടിയന്തിര സാഹചര്യങ്ങളിൽ ജീവരക്ഷയാകാൻ ഉപകരിക്കുക എന്ന ലക്ഷ്യവുമായി മുത്തേരി യിലെ സന്നദ്ധപ്രവർത്തകരായ ചെറുപ്പക്കാരുടെ കൂട്ടായ്മയായ ഫൈറ്റേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ജനകീയ ആംബുലൻസ് നിധിയിലേക്ക് കേരള വ്യാപാരി ഏകോപനസമിതി അഗസ്ത്യന്മുഴി യൂണിറ്റ് സാമ്പത്തിക സഹായം കൈമാറി. യൂണിറ്റ് പ്രസിഡന്റ്‌ ജോസഫ് പൈമ്പിള്ളിയിൽ നിന്നും ക്ലബ്ബ് പ്രസിഡന്റ്‌ ശ്യാം എ സഹായ ധനം ഏറ്റുവാങ്ങി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്ലബ്ബിന്റെ ചിരകാല അഭിലാഷമായിരുന്ന ആംബുലൻസ് സേവനം പ്രദേശവാസികൾക്ക് ലഭ്യമാക്കാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു. ജനകീയ കമ്മിറ്റി കൺവീനർ […]

Kozhikode കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീണു. ട്രെയിൻ ഗതാഗതം തടസപ്പെട്ടു

kozhikode trees uprooted onto railway tracks due to strong winds train services disrupted

Kozhikode: കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീണു. റെയില്‍വേയുടെ വൈദ്യുത ലൈനും പൊട്ടിവീണു. കല്ലായി-ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് മേഖലയിലാണ് സംഭവം. മൂന്നു മരങ്ങളാണ് ശക്തമായ കാറ്റില്‍ ട്രാക്കിലേക്ക് വീണത്. സമീപത്തെ വീടിന്റെ മേല്‍ക്കൂരയായി പാകിയ ഷീറ്റും കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് ഒന്നര മണിക്കൂറോളമായി കല്ലായി സ്റ്റേഷന് മുന്‍പായി നിര്‍ത്തിയിട്ടിരിക്കുകയാണ്. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് കല്ലായിയിലും കണ്ണൂർ-ഷൊർണൂർ മെമു കോഴിക്കോട്ടും ഏറെനേരമായി പിടിച്ചിട്ടിരിക്കുകയാണ്. ശക്തമായ കാറ്റില്‍ […]

ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിച്ച KSRTC സ്വിഫ്റ്റ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു

ksrtc swift driver suspended for using phone while driving

Kozhikode: ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിച്ച KSRTC സ്വിഫ്റ്റ് ഡ്രൈവറെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജയേഷിനെതിരെയാണ് നടപടി. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ഡ്രൈവിങ്ങിനിടയിൽ ജയേഷ് ഫോൺ ഉപയോഗിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. KSRTC തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും 24ന് സുൽത്താൻബത്തേരിയിലേക്ക് സർവീസ് പോയ RPK 125 സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സ് 25ന് രാവിലെ താമരശ്ശേരി ചുരം കയറുമ്പോൾ ആണ് ബസ്സിലെ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്തത്. […]

Thamarassery ഷഹബാസ് വധം: കുറ്റാരോപിതരുടെ ജാമ്യ ഹരജിയിൽ ഇന്നും വിധി പറഞ്ഞില്ല

thamarassery shahabas murder no verdict yet on the bail plea of the accused

Thamarassery: ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരുടെ ജാമ്യഹരജിയിൽ കോടതി ഇന്ന് വിധി പറഞ്ഞില്ല, ഹരജി പരിഗണിച്ചെങ്കിലും സമയം വൈകിയതിനാൽ നാളെ വീണ്ടും പരിഗണനക്കായി മാറ്റുകയായിരുന്നു.     The court did not deliver a verdict today on the bail plea of the accused in the Thamarassery Shahabas murder case. Although the plea was considered, it was postponed to tomorrow for further deliberation due to […]

Mananthavady തിരുനെല്ലിയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവം; പ്രതി ദിലീഷിനേയും കുട്ടിയെയും കണ്ടെത്തി

mananthavady thirunelli murder case accused dileesh and missing child found

Mananthavady: തിരുനെല്ലിയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവം; പ്രതി ദിലീഷിനേയും കുട്ടിയെയും കണ്ടെത്തി. സമീപത്തെ തോട്ടത്തിനകത്ത് ഒരു ഷെഡ് ഉണ്ടായിരുന്നു. ഇവിടെയാണ് പ്രതി കുട്ടിയുമായി ഒളിച്ചു കഴിഞ്ഞിരുന്നത്. തോട്ടം നോക്കുന്ന ജോലിക്കാരനാണ് ഇയാളെ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്യുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അരുംകൊല നടന്നത്. തിരുനെല്ലി വാകേരിയിൽ വാടകവീട്ടിൽ താമസിക്കുന്ന പ്രവീണ ഇന്നലെയാണ് വെട്ടേറ്റ് മരിച്ചത്. ഭർത്താവുമായി അകന്നു കഴിയുന്ന ഇവർ ദിലീഷും ഒത്തായിരുന്നു താമസം. പ്രവീണയ്‌ക്കൊപ്പം മക്കളായ […]

KSEB യില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് ഇനി പരാതി വേണ്ട; ഈ നമ്പറില്‍ വിളിച്ച് നോക്കൂ.1912

no more complaints that kseb isnt answering calls just try calling this number 1912

Thiruvananthapuram: കാലവര്‍ഷം ഇത്തവണ നേരത്തെ എത്തിയതോടെ കേരളത്തില്‍ പലയിടത്തും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴ ശക്തമായതോടെ പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിക്കുകയും, ലൈനുകള്‍ പൊട്ടിവീഴുകയും ചെയതിട്ടുണ്ട്. അതുകൊണ്ട് വലിയ പ്രതിസന്ധിയാണ് വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഴ തുടങ്ങിയാല്‍ ഏറ്റവും കൂടുതല്‍ പണി വരുന്ന വിഭാഗമാണ് KSEB. മഴയ്ക്ക് മുന്‍പ് തന്നെ ചാഞ്ഞമരങ്ങള്‍ വെട്ടിയൊതുക്കിയും, ലൈനുകള്‍ നവീകരിച്ചും KSEB മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. എന്നാലും ദുരന്തങ്ങള്‍ തുടര്‍ കഥയാവുകയാണ്. ഈ സാഹചര്യത്തില്‍ ദിവസവും നൂറ് കണക്കിന് ഫോണ്‍ […]

Kakkayam – Thalayad റോഡിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപ്പെട്ടു

landslide on kakkayam thalayad road traffic disrupted

കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന്  Kakkayam – Thalayad റോഡിൽ 26ാം മൈലിൽ മലയാര ഹൈവേ റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.     Due to a landslide triggered by heavy rain, traffic on the Malayara Highway at the 26th mile of the Kakkayam – Thalayad road has been completely disrupted.  

Kodanchery കുരുന്നുകൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

kodanchery a tearful farewell for the little ones

Kodanchery: ഇന്നലെ വൈകീട്ട് വീടിന് സമീപമുള്ള തോട്ടിൽ കുളിക്കാൻ പോയ അവസരത്തിൽ ഷോക്കേറ്റ് മരിച്ച സഹോദരങ്ങൾക്ക് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കോടഞ്ചേരിയിലെ മത്സ്യ വ്യാപാരിയായ ചന്ദ്രൻ കുന്നേൽ ബിജുവിൻ്റെ മക്കളായ ഐവിൻ ബിജു (11), നിധിൻ ബിജു(14) എന്നിവരാണ് മരിച്ചത്. മൃതദേഹം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ പൊതുദർശനത്തിന് വച്ചു. കുട്ടികളെ അവസാനമായി ഒരു നോക്കു കാണാൻ കോരി ചൊരിയുന്ന മഴയെയും അവഗണിച്ച് സമൂഹത്തിന്റെ നാനാ തുറകകളിൽ നിന്നുമുള്ള നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു. തുടർന്ന് ശുശ്രൂഷകൾക്ക് […]

Kozhikode വിലങ്ങാട് മണ്ണിടിച്ചിൽ; കുടുംബത്തെ മാറ്റിത്താമസിപ്പിച്ചു

kozhikode landslide in vilangad family relocated to safer accommodation

Kozhikode: വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ. ശക്തമായ മഴയിൽ മണ്ണും, കല്ലും മഴ വെള്ളത്തോടൊപ്പം പതിക്കുകയായിരുന്നു. പാലിൽ ലീലയുടെ വീടിന് പിൻവശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കുടുംബത്തെ നിലവിൽ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർ ഇടപെട്ടാണ് ലീലയെയും കുടുംബത്തെയും മാറ്റി താമസിപ്പിച്ചത്. കഴിഞ്ഞ വർഷം ഉരുൾപൊട്ടലിനെ തുടർന്ന് ഇതേ സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. കാലവർഷമെത്തിയതിന് പിന്നാലെ സംസ്ഥാനത്താകെ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വ്യാപകമായ കൃഷി നാശവും വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. മഴ കനത്തതോടെ Kozhikode ജില്ലയിലെ ഖനനപ്രവർത്തനങ്ങൾ താൽക്കാലിതമായി […]

Thiruvambady വന്യമൃഗശല്യം തടയണം കർഷകരെയും കൃഷിയും സംരക്ഷിക്കണം

thiruvambady wild animal menace must be controlled farmers and agriculture should be protected

Thiruvambady: വനാതിർത്തിയോടടുത്ത പ്രദേശങ്ങളിലെ വന്യമൃഗശല്യം തടയാൻ നിയമ തടസ്സമുണ്ടെങ്കിൽ അതു നീക്കാൻ കേന്ദ്രം തയ്യാറാവണമെന്ന് CPI തിരുവമ്പാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കൃഷിക്കും കർഷകർക്കും സുരക്ഷയ്ക്കാവശ്യമായ പ്രത്യേക പാക്കേജ് ആവിഷ്കരിക്കണമെന്നും കോടികൾ മുടക്കി നവീകരിക്കുന്ന റോഡുകളുടെ പ്രവൃത്തി കാര്യക്ഷമമായി നടത്താനും കൊടും വളവുകകളും കയറ്റങ്ങളും ഒഴിവാക്കാനും ജാഗ്രത കാണിക്കണമെന്നും സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം വി.എ.സണ്ണി മാസ്റ്റർ നഗറിൽ ( അനുരാഗ് ഓഡിറ്റോറിയം) സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി വി ബാലൻ ഉദ്ഘാടനം […]

Koyilandy തിക്കോടിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു; നിരവധിപേർക്ക് പരിക്ക്

koyilandy in thikkodi a private bus lost control and rammed into a road divider injuring several people

Koyilandy: ദേശീയപാതയില്‍ തിക്കോടി പാലൂരില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. പാലൂര്‍ ജൂമാ മസ്ജിദിന് സമീപം ശനിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കിംഗ് ലെയര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂരിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് സര്‍വീസ് റോഡില്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി താല്‍ക്കാലിമായി നിര്‍മ്മിച്ച കോൺക്രീറ്റ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. യാത്രക്കാരായ ഏഴുപേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ […]

test