Thamarassery വൻ കുഴൽപ്പണ വേട്ട

Thamarassery: താമരശ്ശേരിയിൽ വൻ കുഴൽപ്പണ വേട്ട. വാഹന പരിശോധനക്കിടയിൽ രേഖകൾ ഇല്ലാത്ത 38 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. പരപ്പൻ പൊയിലിൽ വെച്ച് സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് രേഖകൾ ഇല്ലാത്ത 38 ലക്ഷം രൂപ പിടികൂടിയത്. Koduvally പുളിയാൽ കുന്നുമ്മൽ മുഹമ്മദ് റാഫി (18) യാണ് താമരശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലായത്. കഴിഞ്ഞ ദിവസം എളേറ്റിൽ വട്ടോളിയിൽ വെച്ച് കാറിൽ ഒളിപ്പിച്ച് കൊണ്ടുവരികയായിരുന്ന അഞ്ച് കോടി രൂപ പിടിച്ചിരുന്നു. സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, […]
Wayanad കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു

Wayanad: നിരവിൽപുഴ മട്ടിലയം സ്‌കൂളിന് പുറകു വശം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരുന്ന് തളിക്കുന്നതിനിടെ കാട്ടുപോത്തിൻ്റെ മുന്നിൽപ്പെട്ട തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റു. മരാടി ഉന്നതിയിലെ ചാമൻ (55) നാണ് പരിക്കേറ്റത്. കണ്ണിനും, നെഞ്ചിനും പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാട്ടിയെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് സംഭവമെന്നും, മറ്റൊന്നും തനിക്കോർമ്മയില്ലെന്നുമാണ് ചാമൻ പറഞ്ഞതെന്ന് വനപാലകർ പറഞ്ഞു. രണ്ടാഴ്‌ചയോളമായി ഈ കാട്ടു പോത്ത് പ്രദേശത്ത് ഭീഷണിയുയർത്തുന്നതായി പ്രദേശവാസികൾ പറയുന്നു. തൊട്ടടുത്ത് കുഞ്ഞോം യുപി സ്‌കൂളും, നിരന്തരം വാഹനങ്ങൾ […]
Kodanchery ഭാരവാഹികളെ തിരഞ്ഞെടുത്തു

Kodanchery: നെല്ലിപ്പൊയിൽ ഓയിസ്ക ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് വിൽസൺ തറപ്പേലിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽബോഡിയിൽ ഐക്യകണ്ടേന പ്രസിഡണ്ടായി സാബു അവന്നൂരിനെയും സെക്രട്ടറിയായി ജിനേഷ് കുര്യനെയും ട്രഷററായി ജിജി കരുവിക്കടയിലിനേയും തെരഞ്ഞെടുത്തു. തുടർന്ന് പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നെല്ലിപ്പൊയിൽ വോയിസ്ക ചാപ്റ്ററിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ ലഹരി ഉപയോഗത്തെപ്പറ്റി ബോധവൽക്കരണം നടത്താനും സ്പോർട്സ് ആണ് ലഹരി എന്ന ക്യാമ്പയിൻ നടത്തുവാനും തീരുമാനിച്ചു. Kodanchery: New office bearers have been […]
Thamarassery ചുരത്തിൽ യുവാക്കൾ കൊക്കയിലേക്ക് വീണു

Thamarassery: താമരശ്ശേരി ചുരം എട്ടാം വളവിനും, ഒൻപതാം വളവിനും ഇടയിൽ വെച്ച് രണ്ടു യുവാക്കൾ കൊക്കയിലേക്ക് വീണത്. കോഴിക്കോട് യൂനിവേഴ്സിറ്റിയിൽ സപ്ലിമെന്ററി പരീക്ഷ എഴുതി കാറിൽ വരികയായിരുന്ന വയനാട് കമ്പളക്കാട് സ്വദേശികളായ 4 അംഗ സംഘത്തിലെ ശരത്ത്-(34), നിതിന് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. രാത്രി 08.35 മണിയോടെ മൂത്രമൊഴിക്കാനായി റോഡരികിൽ ഇരുന്നപ്പോൾ നിതിൻ താഴേക്ക് വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ശരത് വീണത്. കൂടെയുണ്ടായിരുന്നവരും, വൈത്തിരി സി എച്ച് ആബുലൻസ് ഡ്രൈവർ നാണിയും, ഏതാനും വൈത്തിരി സ്വദേശികളും, യാത്രക്കാരും ചേർന്നാണ് […]
അയൽവാസികളായ മൂന്നുപേരെ ആക്രമിച്ച കേസിൽ പ്രതി റിമാൻഡിൽ

Vadakara: കുട്ടോത്ത് അയൽവാസികളായ മൂന്നുപേരെ കത്തുകൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ. മലച്ചാൽ പറമ്പത്ത് ഷനോജിനെയാണ് വടകര കോടതി റിമാൻഡ് ചെയ്‌തത്. ശനിയാഴ്‌ച്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ശശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്നുപേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ആക്രമണത്തിനുശേഷം വീട്ടിൽ തന്നെയുണ്ടായിരുന്ന പ്രതിയെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. Vadakara: The accused in the knife attack on three […]
വേടനെതിരായ നടപടി; ‘വനം വകുപ്പിന് എല്ലാ കാര്യങ്ങളിലും അനാവശ്യ തിടുക്കം’; വിമർശനവുമായി CPI സംഘടനാ ജോയിന്റ് കൗൺസിൽ

റാപ്പർ വേടനെതിരായ നടപടിയിൽ വനം വകുപ്പിനെതിരെ സിപിഐ സംഘടനാ ജോയിന്റ് കൗൺസിൽ. വനംമന്ത്രിക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാവുന്നില്ലെന്നും, വേടനെ വേട്ടയാടിയവർക്ക് എതിരെ ശക്തമായ നടപടി വേണമെന്നും ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ ആവശ്യപ്പെട്ടു. വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണെന്ന് അദേഹം വിമർശിച്ചു. ഉദ്യോഗസ്ഥർ തലച്ചോർ പ്രവർത്തിപ്പിക്കണം. നാട്ടിൽ ജനാധിപത്യ ഭരണമെന്ന് മറക്കരുതെന്നും ജയശ്ചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ദാർഷ്ട്യവും ധിക്കാരവും അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം. വനം വകുപ്പിന് എല്ലാ കാര്യങ്ങളിലും അനാവശ്യ തിടുക്കമെന്നും ജോയിന്റ് കൗൺസിൽ വിമർശിച്ചു. […]
Kalpetta മാനന്തവാടിയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

Kalpetta: വയനാട് മാനന്തവാടിയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. വാഴപ്ലാം കുടി അജിൻ (15), കളപ്പുരയ്ക്കൽ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്. വാളാട് പുലിക്കാട് കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്ന് വൈകിട്ട് 4.30ഓടെയാണ് അപകടമുണ്ടായത്. വാളാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Kalpetta: Two students drowned in strong river currents at Mananthavady in Wayanad. The deceased have […]
Thiruvambady ഗ്രാമസഭകൾ മേയ് 9 മുതൽ മേയ് 20 വരെ നടക്കും

Thiruvambady: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് ഗ്രാമസഭകൾ മേയ് 9 ന് തുടങ്ങി 20 ന് അവസാനിക്കും.2025-26 വാർഷിക പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായാണ് ഗ്രാമസഭ ചേരുന്നത്. വാർഡ് 6 ഉറുമി ഗ്രാമസഭാ യോഗം മേയ് 9 ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുന്നക്കൽ പാരിഷ് ഹാളിലും, വാർഡ് 7 പുന്നക്കൽ ഗ്രാമസഭ വൈകുന്നേരം 3.30 പാരിഷ് ഹാളിലും, വാർഡ് 17 പുല്ലു രാംപാറ ഗ്രാമസഭ ഉച്ചയ്ക്ക് ശേഷം 2 ന് സി.ജെ.എം ഓഡിറ്റോറിയത്തിലും നടക്കും. വാർഡ് 5 പൊന്നാങ്കയം […]
Kozhikode Medical College അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക, രോഗികളെ മാറ്റുന്നു

Kozhikode: കോഴിക്കോട് മെഡിക്കൽ കോളജിൽ ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു. കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പെടെ നടന്നിരുന്നുവെന്നും ഇതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പുക ഉയര്‍ന്നതെന്നും രോഗികള്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് […]
പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് റാപ്പർ വേടൻ

Kozhikode: പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് റാപ്പർ വേടൻ. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച വേടനോട് ഇന്ന് രാവിലെയാണ് കോടനാട് ഫോറസ്റ്റ് ഓഫീസിലെത്താൻ വനംവകുപ്പ് ആവശ്യപ്പെട്ടത്. മൊബൈൽ ഫോണും പുലിപ്പല്ല് അടങ്ങുന്ന മാലയും തിരികെ നൽകിയെങ്കിലും മൊബൈൽ ഫോണും മാലയും മാത്രമാണ് വേടൻ വാങ്ങിയതെന്നാണ് വിവരം പുലിപ്പല്ല് ശാസ്ത്രീയ പരിശോധന നടത്തി അതിന്റെ ഫലം എന്താണ് തനിക്ക് കൂടി അറിയണമെന്നും അതിന് ശേഷം പുലിപ്പല്ല് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് വേടൻ വനംവകുപ്പിനെ […]
chennamangallur പുൽപ്പറമ്പിൽ ഇനി തണ്ണീർമത്തൻ ദിനങ്ങൾ

Mukkam: നെല്ല് കൊയ്തതിനുശേഷം ഒഴിഞ്ഞുകിടക്കുന്ന നെൽപ്പാടം കണ്ടപ്പോൾ മലപ്പുറം സ്വദേശിയായ സൈഫുല്ലയ്ക്ക് ഒരു ചിന്ത തോന്നി. അവിടെ തണ്ണിമത്തൻ നട്ടുപിടിപ്പിച്ചാലോ… മനസ്സിലെ ചിന്ത സുഹൃത്തുക്കളുമായി പങ്കുവെച്ചു. പിന്നെ ഒട്ടും താമസിചില്ല, സൈഫുല്ലയും കൂട്ടുകാരും പ്രദേശത്തെ എല്ലാ വയലുകളും തണ്ണിമത്തൻ കൃഷിക്കായി പാട്ടത്തിനെടുത്തു. പുൽപ്പറമ്പിലെ 12 ഏക്കറയോളം സ്ഥലത്താണ് മലപ്പുറത്തുനിന്നുള്ള സൈഫുല്ല, വാഴക്കാട് മപ്രം സ്വദേശി സലീം, വാലില്ലാപ്പുഴ സ്വദേശി അബ്ദുൾ ഖാദർ എന്നിവർ രണ്ട് മാസം മുമ്പ് തണ്ണിമത്തൻ കൃഷി ആരംഭിച്ചത്. അവർ ഉണങ്ങിയ വയൽ ഉഴുതുമറിച്ച് […]
Kodancherry വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി

Kodancherry: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും 2025–26 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റ് ജോസഫ് പാലക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി ഷീല തമ്പി കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, സെക്രട്ടറി ജോസ് പട്ടേരിയിൽ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. 2025–26 വർഷത്തെ ഭരണസമിതി അംഗങ്ങൾ 1) പ്രസിഡന്റ് : ജോസ് പട്ടേരിയിൽ. 2) വൈസ് പ്രസിഡന്റ് : മേരി ചാക്കോ. 3) സെക്രട്ടറി : പി. […]