Thamarassery യിൽ മാസങ്ങൾ പിന്നിട്ടിട്ടും പൊട്ടിയ കുടിവെള്ള വിതരണ പൈപ്പ് ശരിയാക്കിയില്ല, വെള്ളം കോരിയും, അലക്കിയും വ്യത്യസ്ത പ്രതിഷേധവുമായി നാട്ടുകാർ

Thamarassery: താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിന് മുൻവശം ഫുട്പാത്ത് നവീകരണത്തിൻ്റെ ഭാഗമായി ദേശീയ പാതയിൽ രൂപപ്പെട്ട കുഴിയിൽ Water Authority യുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് വ്യത്യസ്ത സമരവുമായി നാട്ടുകാർ. കപ്പിയും, കയറും സ്ഥാപിച്ച് ബക്കറ്റിൽ വെള്ളം കോരിയും വസ്ത്രങ്ങൾ അലക്കിയുമാണ് നാട്ടുകാരുടെ പ്രതിഷേധം. വാട്ടർ അതോറ്റിയും, ദേശീയപാതാ വിഭാഗവും തുടരുന്ന നിസംഗതയിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ ഈ സമരം. ഈ ഒരു […]
Thamarassery യിൽ ഒൻപത് വീടുകളിൽ മോഷണം നടത്തിയ പ്രതിയെ പിടിയിൽ

Thamarassery: താമരശ്ശേരിയിൽ 60 ൽ അധികം മോഷണക്കേസുകളിലെ പിടി കിട്ടാപ്പുള്ളിയായ കഴിഞ്ഞ ദിവസങ്ങളിൽ ഒൻപത് വീടുകളിൽ മോഷണം നടത്തിയ കള്ളനെ Thamarassery Police സാഹസികമായി പിടികൂടി. താമരശ്ശേരി പൊടുപ്പിൽ താമസിക്കുന്ന ഷാജിമോൻ (45) നെയാണ് പോലീസ് പിടികൂടിയത്, ഇയാൾ കാറിൽ ബന്ദിപ്പൂർ വഴി കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ ഗൂഡല്ലൂരിൽ വെച്ചാണ് പിടികൂടിയത്. മൂന്നു വർഷം മുമ്പാണ് പൊടുപ്പിൽ താമസമാക്കിയത്. പകൽ സമയത്ത് ഇൻട്രസ്റ്റിയത് ജോലിക്ക് പോയിക്കൊണ്ടിരുന്ന ഇയാൾ രാത്രിയിലാണ് മോഷണത്തിന് ഇറങ്ങുന്നത്. പോലീസ് ഇയാളുടെ വീട്ടിൽ പരിശോധന […]
വന്യജീവി ആക്രമം.,ജനങ്ങളുടെ ഭീതിയകറ്റണം. സ്വതന്ത്ര കർഷക സംഘം

Thamarassery: മലയോര മേഖലയിലെ ജനങ്ങൾ പ്രത്യേകിച്ച് കർഷകർ വന്യജീവികളുടെ ആക്രമണ ഭീഷണിയിൽ ഭയചകിതരാണെന്നും ഭീതിയകറ്റാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും Thamarassery ലീഗ് ഓഫീസിൽ ചേർന്ന സ്വതന്ത്ര കർഷക സംഘം താമരശ്ശേരി പഞ്ചായത്ത് കൺവെൻഷൻ സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലയോര മേഖലയിലെ ജനങ്ങൾ ഇതു സംബന്ധിച്ച ആശങ്കയിൽ കഴിയുമ്പോഴാണ് കഴിഞ്ഞ ദിവസം കൂടരഞ്ഞിയിൽ നിന്ന് പുലിയെ പിടിക്കപ്പെട്ടത്. ഫോറസ്റ്റ് അധികൃതർ ഈ മേഖലകളിൽ രാത്രി സമയങ്ങളിലും പട്രോളിംഗ് നടത്തിയും വന്യജീവികളുടെ ഭീഷണി നേരിടാൻ പ്രായോഗിക വഴി സ്വീകരിക്കണം. […]
Puthuppadi യിൽ വയോധികനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവം;പ്രതികൾ ഒളിവിൽ, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Thamarassery: വയോധികനെ സഹോദരിയുടെ വീട്ടിൽ നിന്നും പിടികൂടി മർദ്ദിച്ച് ജീപ്പിൽക്കയറ്റി പുതുപ്പാടി കാവുംപുറം അങ്ങാടിയിൽ എത്തിച്ച് വൈദ്യുതി തൂണിൽ കെട്ടിയിട്ട് ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ച കേസിലെ മുൻ പോലീസ് ഉദ്യോഗസ്ഥനടക്കമുള്ള ആറു പ്രതികളും ഒളിവിൽ. പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്കായിരുന്നു കാവുംപുറം സ്വദേശി കുഞ്ഞിമൊയ്തീനെ ആറ്റു സ്ഥലത്തുള്ള തൻ്റെ സഹോദരിയുടെ വീട്ടിൽ നിന്നും പിടിച്ചിറക്കി മർദ്ദിച്ച് കാവുംപുറത്തെത്തിച്ച് മർദ്ദിച്ചത്. പ്രതികളുടെ അടുത്ത ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറി എന്ന പരാതിയിൽ പോലീസ് […]
Insta Online Trading പരസ്യ ലിങ്കില്‍ ക്ലിക്ക് ചെയ്തു, ശേഷം വാഗ്ദാനത്തില്‍ വീണു; 6 ലക്ഷം നഷ്ടമായെന്ന് പരാതി

Harippad: ഓണ്‍ലൈനായി ഷെയർ Trading നടത്തി ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി 6 ലക്ഷം രൂപ തട്ടിച്ചതായി പരാതി. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശി അലക്സാണ്ടർ തോമസിന്റെ 6 ലക്ഷം രൂപയാണ് നഷ്ടമായത്. കഴിഞ്ഞ നവംബർ 24 ന് ഇൻസ്റ്റഗ്രാമില്‍ ഓണ്‍ലൈൻ Trading ന്റെ പരസ്യം കണ്ട് ലിങ്ക് വഴി ആദ്യം അവരുടെ WhatsApp Group ല്‍ അംഗമാവുകയായിരുന്നു. തുടർന്ന് അലക്സാണ്ടറിന് ട്രേഡിങ് വഴിപണം ലഭിക്കുകയും ചെയ്തു. കൂടുതല്‍ പണം Trading ല്‍ നിക്ഷേപിക്കണമെങ്കില്‍ അവരുടെ അക്കൗണ്ട് വഴി […]
Kumbara-Kakkadampoyil റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

Koodaranji: കൂമ്പാറ കക്കാടംപൊയിൽ റോഡിൽ കള്ളിപ്പാറക്ക് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. കൂമ്പാറ ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി കെക്കയിലേക്ക് വീണത്. കർ തല കീഴയി മറിയാത്തതിനാൽ വൻ ദുരന്തം ഒഴിവായി അപകടത്തിൽ പരിക്കേറ്റവരേ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
Nenmara ഇരട്ട കൊലപാതത്തിൽ പ്രതിക്കായ് തിരച്ചിൽ ഊർജ്ജിതമാക്കി

Nenmara: ഇരട്ട കൊലപാതത്തിൽ പ്രതി ചെന്താമരയെ പിടികൂടാനായില്ല. നൂറിലധികം പൊലീസുകാരാണ് പോത്തുണ്ടിയിലെ മലയോര മേഖലകളിൽ പരിശോധന നടത്തുന്നത്. സ്കൂബ ടീമും തിരച്ചിൽ നടത്തും. പുഴയിലോ കുളത്തിലോ ചാടിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പരിശോധന. കൊല്ലപ്പെട്ട ലക്ഷ്മ്‌മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. സുധാകരന്റെ ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്. സുധാകരൻ്റെ ഭാര്യ സജിതയെ 2019ൽ ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തു എന്ന സംശയത്തെ തുടർന്നാണെന്നാണ് കണ്ടെത്തൽ. കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ചെന്താമരയോട് ഒരു […]
വഖഫ് ഭേദഗതിബില്ലിന് JPC അംഗീകാരം നൽകിയ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം

വഖഫ് ഭേദഗതിബില്ലിന് JPC അംഗീകാരം നൽകിയ നടപടി ഏകപക്ഷീയമായ രീതിയിലെന്ന വിമർശനം ശക്തമായിരിക്കെ സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിപക്ഷം. സിറ്റിംഗുകളിൽ ലഭിച്ച അഭിപ്രായങ്ങൾ JPC യോഗത്തിൽ ചെയർമാൻ ജഗദാംബിക പാൽ ചർച്ച ചെയ്യാൻ തയ്യാറായില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ബജറ്റ് സമ്മേളനത്തിലും ഈ വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. കഴിഞ്ഞ ദിവസമാണ് സംയുക്ത പാർലമെന്ററി കമ്മിറ്റി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത്. 14 ഭേദഗതികളാണ് കമ്മിറ്റി അംഗീകരിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ സമിതി തള്ളിയിരുന്നു. 10 […]
Korangad മോഷണ പരമ്പര; പോലീസ് അന്വേഷണം ഊർജിതമാക്കി

Thamarassery: Korangad കഴിഞ്ഞ ഒന്നര മാസത്തിനിടെ എട്ട് വീടുകളില്‍ സമാനമായ തരത്തില്‍ മോഷണം നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞദിവസം കോരങ്ങാട് പരുവിങ്ങല്‍ ഷംസുദ്ദീന്റെ വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 8 പവന്‍ സ്വര്‍ണവും 15,000 രൂപയും കവർച്ച ചെയ്തിരുന്നു. ഷംസുദ്ദീന്റെ പിതാവിന് അസുഖമായതിനാല്‍ വീട്ടുകാരെല്ലാം മുക്കത്തെ സ്വകാര്യ Medical College ആശുപത്രിയിലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. മുഖം മൂടിയ മോഷ്ടാവിന്റെ CCTV ദൃശങ്ങള്‍ പുറത്തു വന്നിരുന്നു. […]
Peruvayal ന് സമീപം ബസ്സിനു പുറകിൽ ടിപ്പർ ലോറിയിടിച്ച് അപകടം

Mavoor: കോഴിക്കോട് റോഡിൽ പെരുവയലിന് സമീപം ബസ്സിനു പുറകിൽ ടിപ്പർ ലോറിയിടിച്ച് അപകടം. രാവിലെ 8:50 തോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസ് യാത്രക്കാരനും ടിപ്പർ ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ Kozhikode Medical College ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവൂർ ഭാഗത്തുനിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന എസ്സാർ ലൈൻസ് ബസ് യാത്രക്കാരെ കയറ്റുന്നതിന് പെട്ടെന്ന് നിർത്തിയതോടെ ഇതേ ദിശയിൽ വന്ന ടിപ്പർ ലോറി ബസിന് പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറിയുടെ മുൻവശം പൂർണമായും തകർന്നു. ബസ്സിന്റെ പുറകുവശവും […]
മലയോര ഹൈവേ ഉദ്ഘാടനം ഫെബ്രുവരി 15 ന്; സംഘാടക സമിതി രൂപീകരിച്ചു.

Thiruvambady: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സുപ്രധാന പദ്ധതികളിൽ ഒന്നായ മലയോര Highway കോടഞ്ചേരി കക്കാടംപൊയിൽ റീച്ച് ഫെബ്രുവരി 15 ന് മുഖ്യമന്ത്രി Pinarayi Vijayan നാടിന് സമർപ്പിക്കും. കിഫ്ബി ധനസഹായത്തോടെ 195 കോടി രൂപ ചെലവഴിച്ചാണ് 34 കി.മി പ്രവൃത്തി പൂർത്തീകരിച്ചത്. മണ്ഡലത്തിൽ മൂന്ന് റീച്ചുകളിലായി നടക്കുന്ന മലയോര ഹൈവേ നിർമ്മാണത്തിലെ ഏറ്റവും ദൈർഘ്യമേറിയ റീച്ചാണ് ഇപ്പോൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്. Kozhikode ജില്ലയിൽ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ചും കോടഞ്ചേരി കക്കാടംപൊയിൽ റീച്ചാണ്. ഫെബ്രുവരി 15 ന് […]
Palakkad കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയയാൾ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി

Palakkad: പാലക്കാട് ജില്ലയിലെ നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരനെയും അമ്മയെയുമാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ജേഷ്‌ഠൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. നാല് വർഷത്തിന് ശേഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. കൊലയാളിയായ ചെന്താമര പൊലീസ് കസ്റ്റഡിയിലാണ്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. […]