Thamarassery:ഇന്നലെ ബാലുശ്ശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിഷ്ണുപ്രിയ(24) മരണപ്പെട്ടു.
വിഷ്ണുപ്രിയയുടെ ഭർത്താവ് അഖിൽ രാവിലെ മരണപ്പെട്ടിരുന്നു.അഖിലിന്റെ മരണാന്തര ചടങ്ങു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഭാര്യയുടെ മരണ വിവരം കുടുംബത്തെ തേടിയെത്തിയത്. കോരങ്ങാട് സ്വദേശികളായ ദമ്പതികള്‍ ഇന്നലെ ബൈക്കിൽ സഞ്ചരിക്കവെ ബാലുശ്ശേരിക്ക് സമീപം കോക്കല്ലൂരിൽ വെച്ചായിരുന്നു അപകടം.