Kattippara: സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺ കുട്ടികളുടെ മോണോ ആക്ട് മത്സരത്തിൽ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി കൃഷ്ണ എസ് രാജ് A Grade നേടി.
മത്സര ദിനം ഓർക്കാപ്പുറത്ത് എത്തിയ പനിയും ചുമയും തന്നെ ആശുപത്രി കിടക്കയിൽ തളർത്തി കിടത്തിയപ്പോഴും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ആശുപത്രിയിൽ നിന്നും നേരെ വേദിയിലെത്തി ക്ലിയോപാട്രയായി മികച്ച പ്രകടനം കാഴ്ച വച്ചു. മോണോ ആക്ടിൽ വോയ്സ് മോഡുലേഷനും അഭിനയ മികവും ഒത്തു ചേർന്നപ്പോൾ A ഗ്രേഡും ഒപ്പം പോന്നു. Kattippara പുളിയ്ക്കലിൽ ശിവരാജന്റെയും നഴ്സായ ശബ് ലയുടേയും 3 മക്കളിൽ ഏക മകൾ.
മൂന്നാം ക്ലാസ്സ് മുതൽ തന്നെ മോണോ ആക്ട് മത്സരങ്ങളിൽ പങ്കെടുത്ത് വരുന്നു. സത്യൻ മുദ്രയാണ് ഗുരു. ഭരത നാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ നൃത്ത കലങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ കൃഷ്ണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നാടിന്റെയും സ്കൂളിന്റെയും യശസ്സുയർത്തിയ കൃഷ്ണയെ സ്കൂൾ മാനേജ്മെന്റും പി ടി എ യും അഭിനന്ദിച്ചു.