Kannur: കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരൻ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 12.45ന് ആയിരുന്നു അപകടം. മംഗളൂരുവിൽനിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയിൽനിന്നു കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.