പ്രധാനധ്യാപകൻ കെ. ടി. ബെന്നി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് പി.കെ ബാബു അധ്യക്ഷനായിരുന്നു. പ്രോഗ്രാം കൺവീനർ സി.എ മുഹമ്മദ്, സംഘാടക സമിതി അംഗങ്ങളായ ബഷീർ,ഷിഹാബ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സുരേഷ് കാട്ടിലങ്ങാടി പരിപാടി വിശദീകരണം നടത്തി.
എൽ.പി, യു.പി , ഹൈസ്കൂൾ ഹയർ സെക്കൻ്ററി വിഭാഗങ്ങൾക്കായി പ്രത്യേകമായായിരുന്നു പരിശീലനം. രേഖാ ചിത്രരചന, ജലച്ചായം, കൊളാഷ് എന്നിവയുടെ സാങ്കേതിക വശങ്ങളും പ്രായോഗിക പാഠങ്ങളും കുട്ടികളെ പരിചയപ്പെടുത്തി. വർണ്ണങ്ങളുടെ ഫലപ്രദമായ വിന്യാസ രീതി കുട്ടികൾക്ക് ഏറെ ആവേശമായി.
എഴുത്തു മാസിക ചുമർ പത്രം, പോസ്റ്ററെഴുത്ത് എന്നിവ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ക്ലാസ്സും അനുബന്ധമായി നടന്നു. നൂറോളം കുട്ടികളാണ് ക്ലാസ്സിൻ്റെ ഭാഗമായത്. കോഴിക്കോട് യൂണിവേഴ്സൽ ആർട്സിലെ 1988 ബാച്ചിൻ്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടിയുടെ സംഘാടനം. ക്ലാസ്സുകൾക്ക് സുരേഷ് കാട്ടിലങ്ങാടി, ബഷീർ ചിത്രകൂടം, രാജേഷ് പുൽപ്പറമ്പിൽ, ഷാജി എം സാമുവൽ, രഞ്ജിത്ത് ബേപ്പൂർ, ശശികുമാർ മങ്കട
തുടങ്ങിയവർ നേതൃത്വം നൽകി. എ.പി ബഷീർ നന്ദി പറഞ്ഞു.