Wayanad: ചുണ്ടേൽ ചേലോട് വാഹനാപകടം.കാർ നിയന്ത്രണം വിട്ടു റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്ക്.കണ്ണൂർ കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഒമ്പതു പേരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.