Puthupady, തടയണ പുന:രുദ്ധാരണം- പ്രവൃത്തി ഉദ്ഘാടനം നടത്തി

hop thamarassery poster
Puthupady: തിരുവമ്പാടി മണ്ഡലം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മലപുറം അമ്പലപ്പടിയിൽ ചെറുകിട ജലസേചന വകുപ്പ് 80.10 ലക്ഷം രൂപ ചെലവിൽ പുനർനിർമ്മിക്കുന്ന തടയണയുടെ പ്രവൃത്തി ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം MLA ലിൻ്റോ ജോസഫ് നിർവ്വഹിച്ചു.

പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നീസ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു സദാശിവൻ ഇ ( അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ചെറുകിട ജലസേചന വകുപ്പ് ) റിപ്പോർട്ട് അവതരിപ്പിച്ചു

പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ സി വേലായുധൻ എം ഇ ജലീൽ വിജയൻ മേലെ പടത്തിൽ ഇബ്രാഹിം പുന്നക്കൽ സജീവ് ഏ കെ (അസിസ്റ്റൻ്റ് എഞ്ചിനിയർ ചെറുകിട ജലസേചന വകുപ്പ്) എന്നിവർ സംസാരിച്ചു പുതുപ്പാടി ഗ്രാമ പഞ്ചായത്തംഗം ആയിഷ ബീവി സ്വാഗതവും സജീഷ് വി (ഓവർസിയർ ചെറുകിട ജലസേചന വകുപ്പ് ) നന്ദിയും പറഞ്ഞു

പദ്ധതി പൂർത്തിയാവുമ്പോൾ കൊടുവള്ളി ബ്ലോക്കിലെ ഏറ്റവും വലിയ നീർത്തടങ്ങളിലൊന്നായ ചമൽ തോട് നീർത്തടത്തിൻ്റെ പ്രധാന പ്രദേശമായ അമ്പലപ്പടിയിലും സമീപപ്രദേശങ്ങളിലും ജനങ്ങളുടെ കുടിവെളള ലഭ്യതക്കും കൃഷിക്ക് ജലസേചനത്തിനും സുലഭമായി ജലം ലഭ്യമാകും.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test