Thamarassery: താമരശ്ശേരിയിൽ ഇന്നലെ രാത്രി അമ്പലമുക്ക് കൂരിരുണ്ട മൻസൂറിന്റെ വീടിനു നേരെയും, പോലീസിനു നേരെയും അക്രമം നടത്തുകയും, വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.
കൊച്ചി മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് സക്കീർ, താമരശ്ശേരി കൂടത്തായി സ്വദേശി വിഷ്ണുദാസ് എന്നിവരെയാണ് Thamarassery പോലീസ് അറസ്റ്റു ചെയ്തത്. മറ്റു പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുന്നു.