Engapuzha: ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍റില്‍ ബസ് കാത്തിരിക്കുന്നവര്‍ക്കായി ബസ്സുകളുടെ സമയ ക്രമം അറിയാന്‍ തത്സമയ സമയ ക്രമ ഡിജിറ്റല്‍ ബോര്‍ഡ് ലഭ്യമാക്കി പുതുപ്പാടി ഗ്രാമ പഞ്ചായത്ത്.
ബസ് ട്രാന്‍സിറ്റ് സൊല്ലൂഷന്‍ എന്ന സ്വകാര്യ സംരംഭത്തിന്‍റെ സഹായത്തോടെ ഒരുക്കിയ ഡിജിറ്റല്‍ ബോര്‍ഡ് പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നിസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷിജു ഐസക്, വാര്‍ഡ് മെമ്പര്‍ അമല്‍ രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.