fbpx
excise busted Fake vat Centre in thamarassery image

Thamarassery ചമലിൽ വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു

hop holiday 1st banner

Thamarassery :ചമലില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു. എട്ടേക്ര മലയിലെ വാറ്റ് കേന്ദ്രമാണ് താമരശ്ശേരി എക്‌സൈസ് തകര്‍ത്തത്. നിലത്ത് കുഴിച്ചിട്ട ടാങ്കിലും പ്ലാസ്റ്റിക് കവറില്‍ ആക്കി കുഴിച്ചിട്ട നിലയിലുമാണ് വാഷ് കണ്ടെത്തിയത്. 500 ലിറ്റര്‍ വാഷ് നശിപ്പിച്ച എക്‌സൈസ് വാറ്റ് സെറ്റും ഗ്യാസ് സിലിണ്ടറും കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് Thamarassery എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സി ജി സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രബിത് ലാല്‍ , ബിനീഷ് കുമാര്‍, പ്രസാദ് ആരിഫ് എന്നിവരടങ്ങിയ സംഘമാണ് വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്.

weddingvia 1st banner