കോഴിക്കോട് : ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ -ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി ഈസ്റ്റർ, ഈദുൽഫിത്വർ, വിഷു എന്നിവ വന്നെത്തുന്ന ഈ ആഘോഷക്കാലത്ത് അസോസിയേഷനിൽ അംഗങ്ങളായവർക്ക് സഹായകരമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഹബീബി, സെക്രട്ടറി റമീൽ മാവൂർ, ട്രഷറർ സത്താർ പുറായിൽ, ഫാസിൽ തിരുവമ്പാടി, സലാഹുദ്ദീൻ, ഗോകുൽ ചമൽ, ഷമ്മാസ് കത്തറമ്മൽ, റാഷിദ് ചെറുവാടി, തൗഫീഖ് പനാമ, റഫീഖ് നരിക്കുനി, രമനീഷ് കോരങ്ങാട്, പ്രകാശ് മുക്കം തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് മുൻ ഭാരവാഹികൾക്ക് യാത്രയയപ്പും കൊടുവള്ളി നെല്ലാംകണ്ടി തവസ്റ്റേഷനിൽ വച്ച് ഇഫ്താർ വിരുന്നും നടത്തി.