Thamarassery: കൂടത്തായിയിൽ കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി പുറായിൽ ചാക്കിക്കാവ് റോഡിലാണ് സംഭവം. നാട്ടുകാരാണ് കുറുക്കനെ വിഴുങ്ങിയ നിലയിൽ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്.
പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ പിടികൂടി.