Thamarassery: നാട്ടുകാരുടെ ചെറുത്ത് നില്‍പ്പ് അവഗണിച്ച് കൊട്ടാരക്കോത്തു അറവുമാലിന്യ പ്ലാൻറിലേക്ക് ടെസ്റ്റ് റൺ നടത്താൻ എത്തിച്ച മാലിന്യവണ്ടികൾ നാട്ടുകാർ തടഞ്ഞു. ഹൈക്കോടതി നിർദ്ദേശപ്രകാരം പോലീസ് സംരക്ഷണത്തോടെയാണ് വാഹനങ്ങൾ എത്തിയത്.
വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയെങ്കിലും, നാട്ടുകാരുടെ ചെറുത്ത് നിൽപ്പിനെ തുടർന്ന് വാഹനങ്ങളും, പോലീസും തിരികെ പോയി.
മാസങ്ങളായി നാട്ടുകാര്‍ സമരത്തിലാണ്. ഗുണ്ടകളെ ഉപയോഗിച്ചും, മറ്റും നാട്ടുകാരെ നേരിടാന്‍ മുമ്പ് ശ്രമം ഉണ്ടായിരുന്നു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നാട്ടുകാരുടെ തീരുമാനം ഉണ്ടായതോടെ ഉടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
നാട്ടുകാരെ വെല്ലുവിളിച്ച് ഫാക്ടറി തുറന്ന് പ്രവർത്തിക്കാൻ അനുവധിക്കില്ലെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. വാഹനങ്ങൾ തടഞ്ഞതിന് നാട്ടുകാരുടെ പേരിൽ കേസെടുത്തു.