Thamarassery: ഒരുപാട് സ്നേഹിച്ചു വാങ്ങിയ തന്റെ സൈക്കിൾ മോഷണം പോയ സങ്കടത്തിലാണ് കണ്ണുട്ടിപ്പാറ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഫൈസ് .
കോരങ്ങാട് ആറ്റുസ്ഥലം മദ്രസിന് സമീപം നിർത്തിയിട്ട സൈക്കിളാണ് മദ്രസ കഴിഞ്ഞു തിരിച്ചു വന്നപ്പോൾ കാണാതായത്.
ഞായറാഴ്ച രാവിലെയാണ് സൈക്കിൾ കാണാതായത്.എല്ലായിടത്തും തെരഞ്ഞെടുക്കലും കണ്ടെത്താനായില്ല മൂന്നുമാസം മുമ്പാണ് മുഹമ്മദ് ഫൈസ് സൈക്കിൾ സ്വന്തമാക്കിയത്. ഓടിച്ച് കൊതി തീരും മുമ്പേയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.കോളിക്കൽ മുണ്ടപ്പുറം സ്വദേശി ഷറഫുവിന്റെ മകനാണ് മുഹമ്മദ് ഫൈസ് സൈക്കിൾ കൊണ്ടുപോയവർ തിരിച്ച് തരുമെന്ന് പ്രതീക്ഷയിലാണ് മുഹമ്മദ് ഫൈസ് . എവിടെയെങ്കിലും വെച്ചു സൈക്കിൾ കണ്ടാൽ നമ്പറിൽ വിളിക്കുക 9747511313