Mukkam: കാലിക്കറ്റ് NIT യിലെ അനധ്യാപക തസ്തികയിലേക്ക് നടത്തിയ പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടന്നതിൽ അധികൃതർ പോലീസിന് പരാതി കൈമാറാത്തത് വിവാദത്തിൽ. സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും NIT അധികൃതർ രേഖാമൂലം പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
ഇവർക്കൊപ്പം പരീക്ഷയെഴുതിയവരെ പെട്ടെന്നുതന്നെ നിയമിച്ചതിൽ ദുരൂഹത ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്തെത്തിയതോടെ നിയമനവും വിവാദത്തിലായി. കഴിഞ്ഞ ജൂലായ് 10 മുതൽ 13 വരെ എൻ.ഐ.ടി. കാമ്പസിൽ നടന്ന ഒന്നാം ഘട്ട പരീക്ഷയ്ക്കിടെയാണ് ഹരിയാണ സ്വദേശികളായ രണ്ടുപേരെ കോപ്പിയടിച്ചതിന് പിടികൂടിയത്. ചെറിയതരം ഇയർ ബഡ്ഡുകൾ, മൈക്ക് എന്നിവ ഇവരിൽനിന്ന് പിടികൂടിയിരുന്നു.