Malappuram: ഏജന്റുമാർ മുഖേന അന്യസംസ്ഥാനങ്ങളില്‍ നിന്ന് Malappuram ജില്ലയിലെത്തിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചും ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുന്ന കണ്ണികളെ കുറിച്ചും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരൂർ ഡാൻസാഫും വളാഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വളാഞ്ചേരിയുടെ വിവിധ ഇടങ്ങളിൽ നിന്ന് നാല് പേർ അറസ്റ്റിലായി.
ഇന്നലെ നടത്തിയ രാത്രികാല പരിശോധനയിൽ മലപ്പുറം ജില്ലഅതിർത്തിയായ വളാഞ്ചേരി കൊടുമുടി എന്ന സ്ഥലത്ത് വെച്ച് KL 60 F 6017 നമ്പർ സ്വിഫ്റ്റ് കാറിൽ 12 ഗ്രാം എം ഡി എം എയും 2.380 ഗ്രാം കഞ്ചാവ് ഓയിലുമായി മുഹ്സിൻ ഫയാസ്നജിൻ , അഫ്സൽ എന്നിവരെ അറസ്റ്റ് ചെയ്തു