വീണ്ടും ചൂട് കൂടുന്നു; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്.

HOP UAE VISA FROM 7300 INR - BANNER

സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോഴിക്കോട് കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ സാധാരണ രേഖപ്പെടുത്തുന്നതിനേക്കാൾ 2 മുതൽ 4 °C വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം,ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും,കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ കൂടിയ താപനില 36°c വരെയും വർധിക്കാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
weddingvia 1st banner

test