Kattippara: മലയോര ഗ്രാമത്തിൻ്റെ വരദാനമായി 2019 ൽ കന്നൂട്ടിപ്പാറയിൽ സ്ഥാപിതമായ ഐയുഎം എൽ പി സ്കൂളിൻ്റെ അഞ്ചാം വർഷികം മലയോര ഗ്രാമങ്ങളുടെ മഹോത്സവമായി മാർച്ച് 6 ബുധനാഴ്ച വൈകിട്ട് 4 മണി മുതൽ കൊണ്ടാടുമെന്ന് ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം, ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, PTA പ്രസിഡണ്ട് നൗഷാദ് ആറ്റുസ്ഥലം എന്നിവർ അറിയിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. സുപ്രസിദ്ധ ഗായകൻ കൊല്ലം ഷാഫി മുഖ്യാതിഥിയായി പങ്കെടുക്കും. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഷറഫ് പൂലോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട്, താമരശേരി AEO ടി.സതീഷ് കുമാർ, റിട്ട: DEO മാരായ എൻ.പി. മുഹമ്മദ് അബ്ബാസ്, കോളിക്കൽ അഹമ്മദ് കുട്ടി, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. കുട്ടികളുടെ കലാപരിപാടികൾ, മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം, ലൈല അലക്സാണ്ടർ മെമ്മോറിയൽ എൻഡോവ്മെൻ്റ് വിതരണം, പാത്തുമ്മ മലയിൽ സ്മാരക എൻഡോവ്മെൻ്റ് വിതരണം, മികച്ച രക്ഷാകർത്താക്കൾക്കുള്ള അവാർഡ് വിതരണം മുതലായവയും വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.