Kattippara: ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായന ശാലയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാലയും വാർഷിക ജനറൽ ബോഡി യോഗവും നടത്തി.
സാംസ്‌കാരിക നിലയം പ്രസിഡണ്ട് കെ.വി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ Koduvally ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട് ശില്പശാല ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: ബെന്നിജോസഫ് കുറുവത്താഴ ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തി. വിഷ്ണു ചുണ്ടൻകുഴി (വാർഡ് മെമ്പർ), മാത്യു മാസ്റ്റർ (റിട്ടേഡ് ഹെഡ്മാസ്റ്റർ), രാജൻ കെപി, ഷീലത വിജയൻ, ബീന ജോർജ്, ബിനു നടുക്കണ്ടി, ഗോകുൽ ചമൽ, എന്നിവർ ആശംസകൾ അറിയിച്ചു.
അംബേദ്കർ സാംസ്‌കാരിക നിലയം മെമ്പർഷിപ് വിതരണോദ്ഘാടനം റീജ ബാബുവിന് നൽകി കൊണ്ട് മാത്യു മാസ്റ്റർ (റിട്ടേഡ് ഹെഡ്മാസ്റ്റർ) നിർവഹിച്ചു.
2024-25 വർഷത്തേക്കുള്ള ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായന ശാലയുടെ 21 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും, മാതൃ വേദി, യുവജന വേദി എന്നീ കമ്മറ്റികളും തിരഞ്ഞെടുത്തു. തുടർന്ന് സതീഷ് കുമാർ പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിൽ സംഗീത നിശയും നടന്നു.