Koodaranji: സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ അധ്യാപകരുടെ സംഗമം- സംസ്മൃതി – സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ റവ. ഫാ. റോയ്തേക്കും കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങ് Koodaranji ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
പോലീസ് സൂപ്രണ്ട് ജോസി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അവാർഡ് ജേതാക്കളുമായ പുരുഷോത്തമൻ മാസ്റ്റർ, സോമനാഥൻ മാസ്റ്റർ, കെ ടി ത്രേസ്യ ടീച്ചർ എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി.
മൺമറഞ്ഞുപോയ മാനേജർമാരെയും അധ്യാപകരെയും സ്വപ്ന മാത്യു അനുസ്മരിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് , ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രൻ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, ഡോ. സെബാസ്റ്റ്യൻ വള്ളിയാം പൊയ്കയിൽ, സണ്ണി പെരികിലം തറപ്പേൽ ,എം ടി തോമസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.