Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫിൻ്റെ അധ്യക്ഷതയിൽ
തിരുവമ്പാടി എം എൽ എ
ലിൻ്റോ ജോസഫ് നിർവ്വഹിച്ചു. കോഴിക്കോട് ജില്ലയ്ക്ക് തന്നെ മാതൃകയാകുന്ന രീതിയിലുള്ള പ്രവർത്തനമാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കാഴ്ചവച്ചത്.
ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനെ മാറ്റിയ ഭരണസമിതിയെയും ജീവനക്കാരെയും ഹരിത കർമ്മ സേന അംഗങ്ങളെയും എംഎൽഎ അഭിനന്ദിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല ,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് , ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയി, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, വി. എ. നസീർ, കെ.എം അബ്ദുറഹ്മാൻ,
മുഹമ്മദ് പാതിപ്പറമ്പിൽ പി.എം തോമസ്,
ഷൈജു കോയി നിലം,
എൻ.ഐ അബ്ദുൽj ജബ്ബാർ, ജോണി പ്ലാക്കാട്ട്, ടോമി മണിമല, ഹരിത കർമ്മ സേന അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് ജീവനക്കാർ, ആരോഗ്യ വകുപ്പ്, ജീവനക്കാർ, വനിത ശിശു വികസന വകുപ്പ് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ നന്ദിയും പറഞ്ഞു.