Kozhikode: കല്ലാച്ചിയില്‍ കടന്നലുകളുടെ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് കുത്തേറ്റു. കല്ലാച്ചി കുമ്മങ്കോട് കള്ള് ഷാപ്പ് പരിസരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. റോഡിലൂടെ പോവുകയായിരുന്ന ഇരു ചക്ര വാഹന യാത്രക്കാര്‍ക്കും കടന്നലുകളുടെ കുത്തേറ്റു.
സാരമായി പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.