Mananthavady: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തി ഒരാൾ കൊല്ലപ്പെട്ടു.
പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയിൽ അജി (47) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിൻ്റെ വീട്ടു മുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. മൃത ദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ. വന പാലകർക്കെതിരെ ശക്തപ്രതിഷേധവുമായി നാട്ടുകാർ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നു.കർണ്ണാട കയിലെ റോഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് ജവാസ കേന്ദ്രത്തിൽ ഇറങ്ങിയത്. മുട്ടങ്കര ഭാഗത്ത് മറ്റത്തിൽ ജിബിൻ്റെ വീടിൻ്റെ മതിൽ കാട്ടാന തകർത്തു.