Mananthavady: വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ കുടുംബത്തിന് നഷ്ട പരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കും.
അഞ്ച് ലക്ഷം രൂപ തിങ്കളാഴ്ച്ചയും ബാക്കി അഞ്ച് ലക്ഷം രൂപ കുടുംബം നിര്‍ദേശിക്കുന്ന നോമിനിക്ക് അടുത്ത മന്ത്രി സഭാ യോഗം അംഗീകരിച്ച ശേഷം ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കാനുമാണ് തീരുമാനം. 50 ലക്ഷം രൂപ നല്‍കണമെന്നാണ് സര്‍വ്വ കക്ഷി യോഗത്തില്‍ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ ബാക്കി 40 ലക്ഷം രൂപ നല്‍കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ മാത്രമേ തീരുമാനമുണ്ടാകൂ. സര്‍ക്കാരിലേക്ക് അനൂകൂല ശുപാര്‍ശ ഇത് സംബന്ധിച്ച് നല്‍കും.
അജിയുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് വനം മന്ത്രി അറിയിച്ചിട്ടുണ്ട്. ഭാര്യക്ക് സ്ഥിരം ജോലി നല്‍കുമെന്നും യോഗത്തില്‍ ഉറപ്പ് നല്‍കി. സബ് കളക്ടറുടെ ഓഫീസില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അവസാനിച്ചു. അജിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
Mananthavady ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍, വയനാട്, ജില്ലാ പോലീസ് മേധാവി, ഉത്തര മേഖല സിസിഎഫ്, സബ് കളക്ടര്‍, മാനന്തവാടി എന്നിവര്‍ പരേതന്റെ ബന്ധുക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാനന്തവാടി രൂപത പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.