Mananthavady, suspension of mental health specialist in case of molestation of girl. image

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാനസികാരോഗ്യ വിദഗ്ധന് സസ്പെൻഷൻ.

hop thamarassery poster

Mananthavady: ചികിത്സക്കെത്തിയ പെൺ കുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മാനന്തവാടി മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന് സസ്പെൻഷൻ.

ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺ കുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡൽ ഓഫീസറായിരുന്ന ജോസ്റ്റിൻ ഫ്രാൻസിസ്, കെ.ജി.എം.എ മുൻ പ്രസിഡണ്ടാണ്. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡൽ ഓഫീസറായിരുന്ന ജോസ്റ്റിൻ ഫ്രാൻസിസ്, കെ.ജി.എം.എ മുൻ ജില്ലാ പ്രസിഡണ്ടാണ്.

ഭരണാനുകൂല സംഘടനകളുടെ വഴി വിട്ട പിന്തുണയാണ് അനർഹമായ ആനുകൂല്യങ്ങൾ ലഭിക്കാൻ പ്രതിക്ക് തുണയാകുന്നതെന്നാണ് ആരോപണം. വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രതിക്ക് ഒരു മാസം സമയം അനുവദിച്ച കോടതി ഉത്തരവിൻ്റെ സാങ്കേതികത്വം മറയാക്കിയാണ് അധികൃതർ പ്രതിയെ സർവീസിൽ തുടരാൻ അനുവദിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test