Tiruvambady :തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി മാവേലി സ്റ്റോറിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചും വെള്ളം തിളപ്പിക്കൽ സമരവും നടത്തി.
സപ്ലൈകോ മാവേലി സ്റ്റോറുകൾവഴി വിതരണം നടത്തിയിരുന്ന പതിമൂന്ന് ഇന ഭക്ഷ്യവസ്തുക്കളുടെ സബ്സിഡി വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് കൊണ്ടും ആവശ്യവസ്തുക്കളുടെ ദൗർലഭ്യത്തിനെതിരെയും തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും വെള്ളം തിളപ്പിക്കൽ സമരവും നടത്തി.
ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ സമരം ഉദ്ഘാടനം ചെയ്തു.
അവശ്യസാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ച നടപടി പൊതുവിപണിയിൽ വിലവർദ്ധനവിന് കാരണമാകുമെന്നും അത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുമെന്നും ആയത്കൊണ്ട് സബ്സിഡി വെട്ടിക്കുറച്ച നടപടി സർക്കാർ ഉടൻ പിൻവലിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബാബു പൈക്കാട്ടിൽ ആവശ്യപ്പെട്ടു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മനോജ് സെബാസ്റ്റ്യൻ വാഴെപ്പറമ്പലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമര പരിപാടിയിൽ മില്ലി മോഹൻ, ടി.ജെ കുര്യാച്ചൻ, ബാബു കളത്തൂർ, ലിസ്സി മാളിയേക്കൽ, മേഴ്സി പുളിക്കാട്ട്, എ.സി ബിജു, രാമചന്ദ്രൻ കരിമ്പിൻ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, സജി കൊച്ച്പ്ലാക്കൽ പ്രസംഗിച്ചു.
നേതാക്കളായ ജോർജ് പാറെക്കുന്നത്ത്, ഹനീഫ ആച്ചപ്പറമ്പിൽ, സുന്ദരൻ എ. പ്രണവം, ബിനു സി. കുര്യൻ, രാജു അമ്പലത്തിങ്കൽ, ലിസി സണ്ണി, മൻജു ഷിബിൻ, ഷൈനി ബെന്നി, ടോമി കൊന്നക്കൽ, മറിയാമ്മ ബാബു, യു.സി അജ്മൽ, അമൽ ടി. ജയിംസ്, ബാബു മുത്തേടം, ഔസേപ്പച്ചൻ ചക്കിട്ടമുറി, ജുബിൻ മണ്ണുകുശുമ്പിൽ, സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലിമൂട്ടിൽ, സോമി വെട്ട്കാട്ടിൽ, സുലൈഖ മറിയപ്പുറം, ബീവി തുറയൻപിലാക്കൽ, മറിയം യു.സി , മുഹമ്മദ്ദലി തോരപ്പ എന്നിവർ നേതൃത്വം നൽകി.