Pulpally: കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വയനാട് സംഘവും ബത്തേരി എക്സൈസ് റേയ്ഞ്ചും സംയുക്തമായി പെരിക്കല്ലൂർ- വണ്ടിക്കടവ് തീരദേശ റോഡിൽ നടത്തിയ പരിശോധനയിൽ കൊളവള്ളി ഭാഗത്ത് വച്ച് 170 ഗ്രാം കഞ്ചാവുമായി ബത്തേരി ഇരുളം ചീയമ്പം പള്ളിപ്പടി ഇരുമ്പൂട്ടിൽ മാധവനെ(60 )അറസ്റ്റ് ചെയ്തു. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഇയാൾ. സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സജിമോൻ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പ്രമോദ് പി , സിവിൽ എക്സൈസ് ഓഫിസർ മാരായ മുഹമ്മദ് മുസ്ഥഫ, സുമോഷ് വി എക്സ്, ബിനു എം.എം എന്നിവർ പങ്കെടുത്തു.