Thamarassery: കൂടത്തായിൽ മിനിലോറി കടയിലേക്ക് പാഞ്ഞ് കയറി അപകടം. അങ്ങാടിയിലുളള ബിസ്മി കോഴി കടയിലേക്ക് മിനി ലോറി നിയന്ത്രണം വിട്ട് പാഞ്ഞ് കയറിയത്. എടവണ്ണയിൽ നിന്നും ലോഡ് ഇറക്കി ഇരിട്ടിയിലേക്ക് തിരിച്ച് പോവുകയായിരുന്ന മിനിലോറിയാണ് അപകടത്തിൽ പെട്ടത്. കട പൂർണ്ണമായും തകർന്നു. വാഹനത്തിലുള്ളവർക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം നടന്നത്.