Kozhikode: പന്നിയങ്കരയിലെ വീടുകളിൽനിന്ന് കിണറ്റിലെ മോട്ടോറുകൾ മോഷ്ടിച്ചവർ പിടിയിൽ. പയ്യാനക്കൽ ചാമുണ്ടിവളപ്പു സ്വദേശികളായ സംസീർ (21), ജാസൂ(22) എന്നിവരെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വദേശിനിയായ ശ്യാമളയുടെ പരാതിയിലാണ് നടപടി. ഇൻസ്പെക്ടർ ശംഭുനാഥിന്റെ നേതൃത്വത്തിൽ എസ്.ഐ. കിരൺ ശശിധരൻ, സിവിൽ പോലീസ് ഓഫീസർ വിജേഷ്, രതീഷ്, രജീഷ്, ഷിബിൻ എന്നിവരാണ് ഇവരെ പിടികൂടിയത്.