Narikkuni: നെടിയനാട് ബദ്‌രിയ്യയുടെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു . നെടിയനാട് ബദ്‌രിയ്യയുടെ പുതിയ ക്യാമ്പസിൽ എസ് വൈ എസ് നരിക്കുനി സോൺ തല ഉദ്ഘാടനം നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം വൃക്ഷ തൈ നട്ട് നിർവഹിച്ചു.
ഫസൽ സഖാഫി നരിക്കുനി അധ്യക്ഷത വഹിച്ചു. എ പി ഫസലുറഹ്മാൻ , നൗഷാദ് തെക്കേടത്ത് താഴം തുടങ്ങിയവർ സംബന്ധിച്ചു . ബദ്‌രിയ്യയിൽ നടന്ന പൂന്തോട്ട നിർമാണ ഉദ്ഘാടനം സീനിയർ മുദരിസ് അബ്ബാസ് സഖാഫി വാളക്കുളം നിർവഹിച്ചു .ഫസൽ സഖാഫി നരിക്കുനി പ്രമേയ പ്രഭാഷണം നടത്തി.
സൈനുദ്ദീൻ സഖാഫി കുണ്ടായി, നുഅമാൻ സഖാഫി എളേറ്റിൽ, സ്വാലിഹ് സഖാഫി മംഗലാപുരം,റസാഖ് സഖാഫി എരവന്നൂർ തുടങ്ങിയവർ സംബന്ധിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവത്കരണം,ക്വിസ് മത്സരം തുടങ്ങി പരിപാടികളും സംഘടിപ്പിച്ചു.