No more parole for drug case suspects; Jail Rules were amended image

മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് ഇനി മുതല്‍ പരോളില്ല; ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി (Kerala)

hop thamarassery poster

Thiruvananthapuram: സംസ്ഥാനത്ത് (Kerala) മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് ഇനി മുതല്‍ പരോള്‍ അനുവദിക്കില്ല. ഇത് സംബന്ധിച്ച് ജയില്‍ ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വില്‍പ്പന വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പരോള്‍ അനുവദിച്ചാല്‍, ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനും കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും കേസുകള്‍ വര്‍ദ്ധിക്കുന്നതും ഇടയാക്കും.

മാത്രമല്ല ഇത് വരും തലമുറകള്‍ക്ക് ദോഷം ചെയ്യും. ആയതിനാല്‍ ഇത്തരം തടവുകാരെ ശിക്ഷാ കാലയളവ് അവസാനിക്കും വരെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനായി 2014 ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സന്മാര്‍ഗീകരണ സേവനങ്ങളും ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ഇത്തരം തടവുകാര്‍ക്ക് അനുവദിച്ചിട്ടുള്ള പരോള്‍ നിര്‍ത്തലാക്കുന്നതിന് വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതായി വിജ്ഞാപനത്തില്‍ പറയുന്നു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test