Balussery: ബാലുശ്ശേരി-കോഴിക്കോട് പാതയ്ക്കിടയിൽ എട്ടേരണ്ടിൽ വെച്ച് എസ്.ഐ. ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച കേസിൽ ഒരാളെക്കൂടി അറസ്റ്റുചെയ്തു. കാക്കൂരിൽവെച്ച് കണ്ണങ്കര സ്വദേശി ദിപിൻ(23)നെ ആണ് പോലീസ് ഇൻസ്പെക്ടർ പി.എ. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
ഡിസംബർ 25-ന് രാത്രി പത്തരയോടെ ബാലുശ്ശേരി-കോഴിക്കോട് പാതയ്ക്കിടയിൽ എട്ടേരണ്ടിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതിയിൽ അന്വേഷണത്തിനെത്തിയ കാക്കൂർ എസ്.ഐ. ഉൾപ്പെടെയുള്ള പോലീസുകാരെ യുവാക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേരെ അന്നുതന്നെ അറസ്റ്റുചെയ്തിരുന്നു.