Kozhikode: മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തതക്കെതിരെ പ്രതിഷേധിച്ച അഭിഭാഷകനെയും എൽഎൽ.ബി പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥിയെയും Koyilandy എസ്.ഐ കൈയാമം വെച്ച് നടത്തി അപമാനിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു. ആഗസ്റ്റിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
ജൂൺ 25ന് ഉച്ചക്കാണ് സംഭവം. വിദ്യാർഥിയായ ഫസ്വീഹ് മുഹമ്മദ് കാഴ്ചപരിമിതനാണെന്ന് പൊലീസുകാരനോട് പറഞ്ഞപ്പോൾ തങ്ങളെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊയിലാണ്ടി സ്റ്റേഷനിലെത്തിച്ച് കൈവിലങ്ങ് അണിയിച്ചതായി അഡ്വ. ടി.ടി. മുഹമ്മദ് പറഞ്ഞു.