Katharammal: കത്തറമ്മൽ യൂണിറ്റ് സുന്നി കുടുംബസംഗമം സംഘടിപ്പിച്ചു. മുഹമ്മദലി ഹാജി& അബ്ദുറഹിമാൻ മുസ്ലിയാർ നഗറിൽ സംഘടിപ്പിച്ച സംഗമം ഷഫീഖ് മാസ്റ്റർ സ്വാഗതവും TPM ബാഖവി ഉൽഘാടനവും ചെയ്തു.
രണ്ടു സെഷനുകളിലായി നടന്ന ക്ലാസിൽ ഒന്നാം സെഷന് ഡോക്ടർ എ.പി അബ്ദുള്ളക്കുട്ടിയും രണ്ടാം സെഷന് മർകസ് മുദരിസ് സയ്യിദ് ജസീൽ തങ്ങൾ ഇർഫാനി യും നേതൃത്വം നൽകി.
കുടുംബ ബന്ധത്തിൽ വിട്ടുവീഴ്ചയും സഹകരണവും അനിവാര്യമാണെന്നും അത് മക്കളുടെ ഭാവിയെ ഭാസുരമാക്കുമെന്നും പ്രാസംഗികർ നിറഞ്ഞ സദസ്സിനെ ബോധ്യപ്പെടുത്തി.
എസ് വൈ എസ യൂണിറ്റ് സിക്രട്ടറി വി ടി റിയാസ് നന്ദിയും പറഞ്ഞു.