Thamarassery: ബോധവൽകരണവും ലഹരി വിരുദ്ധ ഗ്രാമയാത്രയും ഉപദേശ നിർദേശങ്ങൾക്കും മുന്നറിയിപ്പുകൾക്കും ശേഷം ലഹരിയുമായി ബന്ധപ്പെട്ട് തന്നെ മുന്നോട്ട് പോവുന്ന മഹല്ല് നിവാസികൾക്ക് ബഹിഷ്കരണം ഏർപ്പെടുത്താൻ പെരുമ്പള്ളി മഹല്ലിന്റെ വിപുലമായ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
മഹല്ല് മെമ്പർമാർക്ക് ആവശ്യമായി വരുന്ന നിശ്ചയം, നികാഹ്, പോലോത്ത ഒരു കാര്യത്തിലും പ്രസ്തുത ലഹരിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കുടുംബങ്ങളോട് മഹല്ല് ഒരു സഹകരണവും ഉണ്ടാവുകയില്ല എന്നും യോഗം തീരുമാനിച്ചു.
യോഗത്തിൽ മഹല്ല് പ്രസിഡണ്ട് മേലേടത്ത് അബ്ദുറഹിമാൻ അധ്യക്ഷനായി. പി.എം. ഉമർ മുസ്ലിയാർ യോഗം ഉദ്ഘാടനം ചെയ്തു. ജസീർ ഹിഷാമി, ജുനൈദ് സഅദി, ജാസിൽ MK (വാർഡ് മെമ്പർ ) പി.വി. നൗഷാദ്. തുടങ്ങിയവർ സംസാരിച്ചു. Thamarassery ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ബോധവൽകരണ ക്ലാസും നടത്തിയിരുന്നു.
പോലീസ് ഓഫീസർ സനോജ് ക്ലാസ്സിന് നേതൃത്വം നൽകി. മഹല്ല് സെക്രടറി പി.കെ ബഷീർ സ്വാഗതവും സി ശംസുദ്ധീൻ നന്ദിയും പറഞ്ഞു.