Kozhikode: നഗരത്തിൽ ക്വട്ടേഷൻ സംഘങ്ങളുടെ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ക്രിമിനലുകൾക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശക്കമ്മിഷൻ. Kozhikode സിറ്റി പോലീസ് കമ്മിഷണർക്കാണ് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്.
സ്വീകരിച്ച നടപടികൾ Kozhikode സിറ്റി പോലീസ് കമ്മിഷണർ മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണം. ഓഗസ്റ്റ് 25-ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പാവമണി റോഡിൽ ബൈക്ക് തട്ടിയുണ്ടായ വാക് തർക്കത്തിൽ, ബൈക്കോടിച്ച കല്ലായി സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ചത് സിറ്റി പോലീസ് മേധാവിയുടെ ഓഫീസിന് സമീപംവെച്ചായിരുന്നു.