Puthuppady: തിരുവോണ നാളില്‍ Engapuzha കക്കാട് ഇക്കോ ടൂറിസം പ്രദേശത്തുണ്ടായ മല വെള്ള പാച്ചിലിൽ അകപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ നാട്ടുകാരായ യുവാക്കളെ ഡിസാസ്റ്റര്‍ മാനേജ്മെന്റും ഉദയ ക്ലബ് കക്കാടും ചേര്‍ന്ന് ആദരിച്ചു. ഉണ്ണി,സിയാദ് അമ്പുടു, വിജീഷ്, സണ്ണി, സന്തോഷ്, ജിതിൻ സണ്ണി, സിദ്ധീഖ്, പൗളി രാജു എന്നിവരെയാണ് സായി ഡിസാസ്റ്റർ മാനേജ്മെന്റ് കേരള ടീം സിനീഷ് കുമാർ സായി, ബി ബി ഷാജി, നജ്മുദ്ധീൻ എന്നിവർ ചേർന്ന് ആദരിച്ചത്.
അനുമോദന യോഗം കൊടുവള്ളി ബ്ലോക്ക് മെമ്പർ സുനീർ KP ഉദ്ഘാടനം ചെയ്തു. തിരുവോണ ദിവസം ഉല്ലാസത്തിനെത്തിയ മലപ്പുറം സ്വദേശികളായ യുവതിയും യുവാവുമാണ് ഒഴുക്കില്‍പ്പെട്ടത്. യുവാവ് രക്ഷപ്പെട്ട് നാട്ടുകാരെ വിവരമറിയിച്ചതനുസരിച്ചാണ് യുവാക്കള്‍ ഓടിയെത്തിയതും തിരച്ചില്‍ നടത്തി കണ്ടെത്തി ഉടന്‍ Kozhikode മെഡിക്കല്‍കോളേജിലെത്തിച്ചെങ്കിലും വഴിമധ്യേ യുവതി മരണപ്പെടുകയായിരുന്നു.
അനുമോദനയോഗം Koduvally ബ്ലോക്ക് മെമ്പർ സുനീർ KP ഉദ്ഘാടനം ചെയ്തു അനുമോദന യോഗത്തിൽ സായി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ക്യാപ്റ്റൻ ശിനീഷ് കുമാർ സായി, ഷാജി, ബിബി, നജ്മുദ്ധീൻ എന്നിവരും ഉദയ ക്ലബ് പ്രസിഡന്റ് നാസർ സെക്രട്ടറി ഷംസു പൂക്കോട്ടിൽ, ഷാജി പനന്താനത്ത്, വിജീഷ് കക്കാട് എന്നിവരും സംസാരിച്ചു.