Sandalwood room case; Three more accused arrested (Meppadi) image

ചന്ദനം മുറി കേസ്; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ (Meppadi)

hop thamarassery poster

Meppadi: കടൂർ വനപ്രദേശത്തു നിന്ന് ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ച കേസ്സിൽ 3 പ്രതികൾ കൂടി അറസ്റ്റിൽ. മാനന്തവാടി പുതുശ്ശേരിക്കടവ് പെങ്ങണിക്കണ്ടി അഷ്റഫ് (49), കാരയ്ക്കാമല വളപ്പിൽ സലാം (56), Meppadi കാപ്പം കൊല്ലി കുടുമ്മാൻ പറമ്പിൽ മുഹമ്മദ്കുട്ടി (59) എന്നിവരെയാണ് കഴിഞ്ഞ ദിവസം വനം വകുപ്പധികൃതർ അറസ്റ്റ് ചെയ്തത്. ഇവരിൽ അഷ്റഫ് റിമാൻ്റിലാണ്.

മറ്റ് രണ്ടു പേരെ ജാമ്യത്തിൽ വിട്ടയച്ചു. ഇതോടെ ഈ കേസ്സിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. സംഭവത്തിൽ നേരത്തെ 3 പേരെ അറെസ്റ്റ്‌ ചെയ്തിരുന്നു. മേപ്പാടി റേഞ്ച് ഓഫീസർ ഡി.ആർ.ഹരിലാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദാക്ഷൻ കണ്ടേത്തുപാറ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്ത്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test