Balussery: കരിയാത്തൻകാവ് കുന്നുമ്മൽ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) തലയ്ക്കു ഗുരുതരമായി പരുക്കേറ്റു മരിച്ച സംഭവത്തിൽ മകൻ മണികണ്‌ഠൻ (33) അറസ്‌റ്റിൽ. ഈ മാസം 20ന് ഉച്ചയ്ക്കു ശേഷമാണ് അമ്മിണിക്ക് പരുക്കേറ്റത്. മണികണ്‌ഠൻ കയ്യിൽ കിട്ടിയ കല്ലും മറ്റും വലിച്ചെറിഞ്ഞപ്പോൾ അബദ്ധത്തിൽ തലയിൽ കൊണ്ട് പരുക്കേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
മണികണ്‌ഠൻ എറിഞ്ഞു പരുക്കേൽപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് ബാലുശ്ശേരി ഇൻസ്പെക്‌ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മകൻ പിടിയിലായത്. അമ്മിണിക്ക് പരുക്കേറ്റതിനെക്കുറിച്ച് ആദ്യം വ്യത്യസ്തമായ കാര്യങ്ങളായിരുന്നു പറഞ്ഞിരുന്നത്. കോടതിയിൽ ഹാജരാക്കിയ മണികണ്‌ഠനെ റിമാൻഡ് ചെയ്തു.