Meppadi: South Wayanad Division മേപ്പാടി റെയ്ഞ്ചിലെ വിത്ത്കാട് നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച പ്രതികളെ വനം വകുപ്പുദ്യോഗസ്ഥർ പിടികൂടി. മേപ്പാടി ചന്തക്കുന്ന് മഹേശ്വരൻ (19), മേപ്പാടി സ്വദേശി ബബീഷ് (21), മേപ്പാടി പാറക്കുന്ന് വീട് നിഖിൽ (20), എടയൂർ ഉമ്മാട്ടിൽ മുഹമ്മദ് ബിലാൽ (24) എന്നിവരെയാണ് വനംവകുപ്പുദ്യോഗസ്ഥർ പിടികൂടിയത്.
ചന്ദന മരങ്ങൾ മുറിക്കുന്നതിനുപയോഗിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
വൈത്തിരി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ അരവിന്ദാക്ഷൻ കണ്ടേത്തുപാറ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ സുരേഷ് കുമാർ, മനോജ്, സുധാകരൻ, കെ.വി. സജി, ബീറ്റ് ഫോറസ്റ്റ് ഓഫി
സർമാരായ ദീപ്തി, വിഷ്ണു, അനീഷ്, ഫോറസ്റ്റ് വാച്ചറായ കെ.സി. ബാബു എന്നിവരും, താൽക്കാലിക വാച്ചർമാരുമാണ് പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നത്.