Thamarassery: കൂടത്തായിയിലെ വ്യാപാരി പള്ളിക്കണ്ടി ഇബ്രാഹീമിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതികളിൽ ഒരാളെ Kodanchery പോലീസ് അറസ്റ്റു ചെയ്തു.
കൂടത്തായി അമ്പലക്കുന്ന് നിഷാദി(27) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൂടെയുണ്ടായിരുന്ന കൂടത്തായി അമ്പലമുക്ക് മുത്തു എന്ന ദിൽഷാദി(28)നെ പിടികിട്ടിയില്ല. ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കോടഞ്ചേരി ഇൻസ്പെക്ടർ കെ.പി. പ്രവീൺകുമാർ, സബ് ഇൻസ്പെക്ടർ കെ. ജിതിൻവാസ്, സി.പി.ഒ.മാരായ ഷനിൽ കുമാർ, നിതിൻ തോമസ്, അഭിജിത്ത് എന്നിവർ ചേർന്നാണ് പ്രതിയായ നിഷാദിനെ അറസ്റ്റു ചെയ്തത്.