Thamarassery: താമരശ്ശേരി – മാനിപുരം- മുക്കം റോഡിൽ സർവീസ് നടത്തുന്ന മടവൂർ ബസ്സിലെ കണ്ടക്ടർ പുല്ലാളൂർ സ്വദേശി നിഷാലിനാണ് പരുക്കേറ്റത്.
കൈയുടെ എല്ലിന് പൊട്ടേറ്റ നിഷാലിനെ Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ തൊഴിലാളികളായ നാലു പേരാണ് മർദ്ദിച്ചതെന്ന് നിഷാൽ പറഞ്ഞു. താമരശ്ശേരി പുതിയ ബസ് സ്റ്റാന്റിന് സമീപം വെച്ച് ഇന്നു രാവിലെയായിരുന്നു സംഭവം.