Thamarassery: ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഇത്തവണയും താമരശ്ശേരി സി.എച്ച് സെന്റർ അത്താഴത്തിനും ഇഫ്താറിനുമുള്ള ഭക്ഷണ വിതരണം നടത്തും. കഴിഞ്ഞ 15 വർഷമായി റംസാൻ മാസത്തിൽ സി.എച്ച് സെന്റർ താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഇഫ്താറിനും അത്താഴത്തിനുമുള്ള ഭക്ഷണ വിതരണം നടത്തി വരുന്നുണ്ട്. സി.എച്ച് സെന്റർ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ഭക്ഷണം വിതരണം നടന്നു വരാറുള്ളത്. ഭക്ഷണ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി Thamarassery C.H സെന്റർ ഭാരവാഹികൾ അറിയിച്ചു.
ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സി.എച്ച് സെന്റർ പ്രത്യേക പ്രവർത്തക സമിതി യോഗം ചേർന്നു. പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.പി ഹാഫിസ് റഹ്മാൻ സ്വാഗതവും ട്രഷറർ ആർ.കെ മൊയ്തീൻ കോയ നന്ദിയും പറഞ്ഞു. യോഗത്തിൽ എൻ.പി റസാഖ് മാസ്റ്റർ, പി.എസ് മുഹമ്മദലി, കെ.എം അഷ്റഫ് മാസ്റ്റർ, ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ, പാട്ടത്തിൽ അബൂബക്കർ ഹാജി, പി.ടി ബാപ്പു, പി.എം.എ റഹീം, എം. സുൽഫീക്കർ, റഷീദ് സെയിൻ, എ.കെ അസീസ്, മജീദ് മാസ്റ്റർ, എൻ.പി മുഹമ്മദലി മാസ്റ്റർ, കെ.സി ബഷീർ, എ.കെ കൗസർ, സുബൈർ വെഴുപ്പൂർ, റഹീം എടക്കണ്ടി സംസാരിച്ചു..
ചിത്രം: താമരശ്ശേരി സി.എച്ച് സെന്റർ പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർ സംസാരിക്കുന്നു.