Thamarassery: മണ്ണിനടിയിലൂടെ തെരുവ് വിളക്കുകൾക്കുള്ള വൈദ്യുതി കേബിൾ കൊണ്ടു സ്ഥാപിക്കുന്നതിനു പകരം വെള്ളം ഒഴുകുന്ന അഴുക്കുചാലിലൂടെ കേബിൾ സ്ഥാപിച്ചതിനെതിരെയും, റോഡിലൂടെ ഒഴുകി എത്തുന്ന വെള്ളം അഴുക്ക് ചാലിലേക്ക് ചാടുന്നതിന് സംവിധാനം ഇല്ലാത്ത രൂപത്തിൽ, തീർത്തും അശാസ്ത്രീയമായി നിർമ്മാണ പ്രവർത്തി നടത്തിയതിനെതിരെയും നൽകിയ പരാതിയിലാണ് അന്വേഷണം നടത്താൻ പൊതു മരാമത്ത് വകുപ്പ് മന്ത്രി ഉത്തരവിട്ടത്.