Thamarassery: ജനകീയ നിർമ്മാണ കമ്മറ്റി സുമനസ്സുകളുടെ സഹായത്താൽ Thamarassery പള്ളിപ്പുറത്ത് നിർമ്മിക്കുന്ന കലാകാരൻ അജയൻ കാരാടിയുടെ ഭവന നിർമ്മാണത്തിലേക്ക് താമരശ്ശേരി റോട്ടറി ക്ലബ്ബ് നൽകിയ ധന സഹായം പ്രസിഡണ്ട് ഷിജോ കെ ജോൺസണിൽ നിന്നും രക്ഷാധികാരി സജിത്ത് ഏറ്റു വാങ്ങി.
ചടങ്ങിൽ റോട്ടറി ക്ലബ്ബ് സെക്രട്ടറി ഷെറിൻ പി. മാത്യു പ്രതിനിധികളായ അഡ്വക്കേറ്റ് ബെന്നി ജോസഫ്. റെജി ജോസഫ് തുടങ്ങിയവരും ജനകീയ നിർമ്മാണ കമ്മിറ്റി ചെയർമാനായ എം എം സലിം, കെ വി സെബാസ്റ്റ്യൻ, ഈ ശിവരാമൻ, കൺവീനർ PM അബ്ദുൽ മജീദ്, ബഷീർ പള്ളിപ്പുറം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.