Thamarassery: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഈ അധ്യയന വർഷത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ 49 വിദ്യാർഥികൾക്കും പുരസ്കാരം നൽകി.
സബ് ജില്ലാ, ജില്ല കലാ കായിക മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. സബ് ജില്ലാ കലോത്സവത്തിൽ 240 പോയിന്റ് നേടി ഓവറോൾ കിരീടവും, ജില്ലാ കലോത്സവത്തിൽ പോയിന്റ് നിലയിൽ ഏഴാം സ്ഥാനവും, സബ് ജില്ലാ സ്പോർട്സിൽ സീനിയർ വിഭാഗം ആൺ കുട്ടികൾ ഓവറോൾ കിരീടവും കരസ്ഥമാക്കി.
ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി: മഞ്ജുള യു. ബി, അഷ്റഫ് കോരങ്ങാട്, എസ്.എം.സി ചെയർമാൻ മനോജ്, പി എം അബ്ദുൽ മജീദ്, ഷീന ടീച്ചർ, എംടി അബ്ദുൽ അസീസ്, ജോസ് കുട്ടി, ബിന്ദു വി ജോർജ്, ഡോക്ടർ ഹുസൈൻ കുട്ടി, എ കെ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.