Thamarassery: താമരശ്ശേരി റന ഗോൾഡിൽ നിന്നും കവർച്ച ചെയ്ത സ്വർണത്തിൽ അഞ്ചര ഗ്രാം സ്വർണം താമരശ്ശേരിയിലെ സൂര്യ ഫൈനാൻസിൽ നിന്നും കണ്ടെടുത്തു.
പ്രതി നിസാർ പണയം വെച്ച സ്വർണമാണ് കണ്ടെടുത്തത്.
ഇതോടെ നഷ്ടപ്പെട്ട സ്വർണത്തിൽ 33 പവനോളം വീണ്ടെടുക്കാനായി.
മുഖ്യ പ്രതി നിസാഫിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമ്പോൾ ബാക്കി സ്വർണവും കണ്ടെത്താനാവുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ.
കോരങ്ങാട് പ്രതികൾ നടത്തിയ ചിപ്സ് കടയിൽ നടത്തിയ തെളിവെടുപ്പിൽ മോഷണസമയത്ത് ഉപയോഗിച്ച മാസ്ക് അടക്കമുള്ള സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്