Thamarassery: ജ്വല്ലറി കവര്‍ച്ച സംഘം മറ്റ് നിരവധി മോഷണ കേസുകളിലും പ്രതികള്‍. ഇവരില്‍ നിന്ന് ഇരുപത്തൊന്നര പവന്റ സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം 24–ാം തീയതിയാണ് Thamarassery റനാ ജ്വല്ലറിയുടെ ചുവര് കുത്തി തുറന്ന് സംഘം അന്‍പത് പവന്‍ സ്വര്‍ണം മോഷ്ടിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ താമരശേരി വാടകയ്ക്ക് താമസിക്കുന്ന നവാസ്, സഹോദരന്‍ നിസാര്‍, സുഹൃത്ത് മുഹമ്മദ് നിഹാല്‍ എന്നിവര്‍ അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഘം കൂടുതല്‍ മോഷണങ്ങള്‍ നടത്തിയതായി തെളിഞ്ഞത്.
കഴിഞ്ഞ ഡിസംബറില്‍ ഈങ്ങാപ്പുഴയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയത് ഇവരാണ്. കോരങ്ങാട് സ്വദേശിനി ബീനയുടെ വീട്ടില്‍ നിന്നും അലമാര കുത്തി തുറന്ന് പതിനായിരം രൂപ കവര്‍ന്നതും ഇവരാണെന്ന് തെളിഞ്ഞു. കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളിലായി പണയം വച്ചിരിക്കുകയായിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞ മുഖ്യ പ്രതി നവാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റു രണ്ടു പേരുടെ കസ്റ്റഡി അപേക്ഷ പൊലീസ് കോടതിയില്‍ നല്‍കിയിട്ടുണ്ട്.